ചണ്ഡീഗഡ്: സോണിയയും രാഹുലും ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് ഭൂമി അനുവദിച്ച കേസില്‍ ഹരിയാന മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയ്ക്കെതിരെ സിബിഐ കേസ് എടുത്തു. ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് എടുത്തത്.
1982ല്‍ പഞ്ചകുലയില്‍ അസോസിയേറ്റഡ് ജേര്‍ണലിന് ഭൂമി അനുവദിച്ചു. ഇവിടെ 92 വരെ ഒരു പണിയും നടന്നിട്ടില്ല. തുടര്‍ന്ന് ഹരിയാന വികസന അതോറിറ്റി ഭൂമി മടക്കിയെടുത്തു.
2005ല്‍ ഇതേ പ്ളോട്ട് പഴയ വിലയ്ക്ക് അസോസിയേറ്റഡ് ജേണലിന് വീണ്ടും അനുവദിച്ചു. അന്ന് ഹൂഡയായിരുന്നു മുഖ്യമന്ത്രി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: