ലക്നൗ: ഡോക്ടര്‍മാര്‍ രണ്ടു വര്‍ഷമെങ്കിലും ഗ്രാമീണ മേഖലകളില്‍ നിര്‍ബന്ധമായും സേവനമനുഷ്ഠിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കിങ്ങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ശമ്പളം വാങ്ങി ഒപ്പം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരുടെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരികയാണ്. ഡോക്ടര്‍മാര്‍ മനുഷ്യത്വപരമായി രോഗികളോട് പെരുമാറിയാല്‍ തന്നെ രോഗം പകുതി ഭേദമാകും. യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: