അമ്മയ്‌ക്കൊപ്പം നാട്

Thursday 6 April 2017 7:59 pm IST

ആലപ്പുഴ: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പോലീസ് നടുറോഡില്‍ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാഷ്ട്രീയ ഭേദമന്യെ പൊതുജനം പൂര്‍ണ്ണമായും ഹര്‍ത്താലിനോട് സഹകരിച്ചു. സ്ത്രീകളോടും കുട്ടികളോടുമുള്ള ഇടതു സര്‍ക്കാരിന്റെ സമീപനത്തിനെതിരെയുള്ള ജനരോഷമായി മാറി ഹര്‍ത്താല്‍. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തിയില്ല. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസും മുടങ്ങി. കടകമ്പോളങ്ങള്‍ ഒന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില തീരെ കുറവായിരുന്നു. ബാങ്കുകളിലും ജീവനക്കാരെത്തിയില്ല. റെയില്‍വേ സ്റ്റേഷന്‍, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും പാലിയേറ്റീവ് കെയര്‍ സംഘടനകളും പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. കനത്ത പോലീസ് സുരക്ഷയും വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ബിജെപി, ബിഡിജെഎസ്, കോണ്‍ഗ്രസ്, എസ്‌യുസിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആലപ്പുഴ നഗരത്തില്‍ നടന്ന ബിജെപി പ്രകടനം സംസ്ഥാന സമിതിയംഗം അഡ്വ. രണ്‍ജിത് ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍. ഉണ്ണികൃഷ്ണന്‍, രഞ്ജന്‍ പൊന്നാട്, വി.സി. സാബു, വി. ബാബുരാജ്, ആര്‍. കണ്ണന്‍, പത്മകുമാര്‍, പി. ഉണ്ണികൃഷ്ണന്‍, ശശികുമാര്‍, എ.ഡി. പ്രസാദ്കുമാര്‍, സി. ഷാജി, അനീഷ് രാജ്, പ്രവീണ്‍, സനീഷ്, സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. അമ്പലപ്പുഴയില്‍ നടന്ന പ്രകടനത്തിന് നിയോജകമണ്ഡലം ജന. സെക്രട്ടറി കെ. അനില്‍കുമാര്‍, യുവമോര്‍ച്ച പ്രസിഡന്റ് ആരോമല്‍, എസ്. ഗോപകുമാര്‍, ശിവരാമന്‍, സുനില്‍കുമാര്‍, ബിജു സാരംഗി, കൊട്ടാരം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എടത്വയില്‍ നടന്ന പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി മണിക്കുട്ടന്‍ ചേലേക്കാട്, ജി. വിജയകുമാര്‍, കെ.എന്‍.കൃഷ്ണന്‍, അനില്‍ മങ്കോട്ട, സിനുകുമാര്‍, മനു, വിനേഷ്, അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.