ചെങ്ങന്നൂര്‍: സംഘടിത ശക്തികളും മതന്യൂനപക്ഷങ്ങളും ചേര്‍ന്ന് എല്ലാ മേഖലയെയും ചൂഷണം ചെയ്യുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം 364-ാം നമ്പര്‍ പുന്തല ശാഖ പുതിയതായി പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിത മതശക്തികള്ക്കും ന്യൂനപക്ഷങ്ങള്‍ക്കും വാരിക്കോരിക്കൊടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ യൂണിയന് ചെയര്മാന് അനില്‍.പി.ശ്രീരംഗം അദ്ധ്യക്ഷനായിരുന്നു. കോടുകുളഞ്ഞി വിശ്വധര്മ്മമഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
യൂണിയന് കണ്‍വീനര്‍ വി.എസ്. സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന് വൈസ് ചെയര്മാന് വി.ഡി. ശ്രീനിവാസന്, പന്തളം യൂണിയന് സെക്രട്ടറി എ.വി. ആനന്ദരാജ്, ശാഖാ പ്രസിഡന്റ് പി.പ്രകാശ്കുമാര്, സെക്രട്ടറി എം.ആര്. രാജശേഖരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: