ചെങ്ങന്നൂര്‍: പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. ചെങ്ങന്നൂര്‍ സ്വദേശിയായ പെണ്കുട്ടിയെയണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. തിരുവന്‍വണ്ടൂര്‍ മഠത്തിലേത്ത് വീട്ടില്‍ റിജോക്കെതിരെ യുവതി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ രണ്ടിന് രാവിലെ എട്ടിനാണ് സംഭവം. സ്കൂട്ടറില്‍ പരുമലപള്ളിയില്‍ പോയി മടങ്ങവേ പാണ്ടനാട് ഇല്ലിമല പാലത്തിന് സമീപം പ്രതി യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഇവിടെ നിന്നും രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലതുകൈക്ക് ഒടിവുണ്ട്. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരാണ് ഇരുവരും. പെണ്‍കുട്ടിയോട് റിജോ പലതവണ പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി ഇത് നിരസിച്ചു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. റിജോയിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: