വീട് കത്തി നശിച്ചു

Thursday 6 April 2017 8:03 pm IST

ഹരിപ്പാട്: അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട് കത്തി നശിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിപറമ്പ് പുത്തന്‍പറമ്പില്‍ ചെല്ലമ്മയും മകള്‍ ദേവകിയും താമസിക്കുന്ന ഷീറ്റുമേഞ്ഞ വീടാണ് കത്തി നശിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. വൈദ്യുതി ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നു. സംഭവസമയത്ത് വീട്ടില്‍ ആളില്ലാഞ്ഞതിനാല്‍ അപകടം ഒഴിവായി. തീ പിടിച്ച വിവരമറിഞ്ഞ് അഗ്നിശമനസേന എത്തിയെങ്കിലും ഇതിനകം വീടും സാധനങ്ങളും കത്തി നശിച്ചു. കിടപ്പാടം നഷ്ടപ്പെട്ട ഇവര്‍ക്ക് അടിയന്തരമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.