പത്തനംതിട്ട:ശബരിമല ശ്രീ അയ്യപ്പസ്വാമിക്ഷേത്രത്തിലെ പുതിയസ്വര്ണ്ണക്കൊടിമരത്തിന്റെ ആധാരശില ഇന്ന് സ്ഥാപിക്കും. രാവിലെ 10.45നും 12നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മകം നക്ഷത്രത്തില്‍ മിഥുനം രാശിയില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.
സ്വര്‍ണ്ണക്കൊടിമരത്തിനുള്ള ആധാരശില ഇന്നലെ രാവിലെ 8മണിയോടെ അലങ്കരിച്ച ട്രാക്ടറില്‍ സന്നിധാനത്ത് എത്തിച്ചു. സന്നിധാനത്ത് കീഴ്ശാന്തി ഗണേശന്പോറ്റി ആധാരശിലയെ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു.
ശബരിമലഎക്സിക്യൂട്ടീവ് ആഫീസര്‍ ആര്.രവിശങ്കര്‍,ദേവസ്വംവിജിലന്സ് എസ്.പി.രതീഷ്കൃഷ്ണന്‍,അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ എം.എസ്.യതീന്ദ്രനാഥ്,എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചെങ്ങന്നൂരില്‍ നിന്നു ബുധനാഴ്ച്ച വൈകിട്ടോടെയാണ് ആധാരശില ഘോഷയാത്രയായി പമ്പയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: