മെറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സമരം സമ്പൂര്‍ണ വിജയം

Thursday 6 April 2017 9:21 pm IST

മാള: മെറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം സമ്പൂര്‍ണ വിജയം. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു. വ്യവസ്ഥകള്‍: സര്‍വ്വ കലാശാലയുടേയും സര്‍ക്കാരിന്റെയും നിയമങ്ങള്‍ക്കു വിധേയമായുള്ള സംഘടനാ പ്രവര്‍ത്തനം കോളേജിനകത്ത് അനുവദിക്കും. നിയമങ്ങള്‍ ക്കും ചട്ടങ്ങള്‍ക്കും വിധേയമായി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും. പ്രിന്‍സിപ്പാളിനെതിരെയുള്ള അന്വേഷണം നടത്തും. കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നിര്‍ബന്ധമായി സംഭാവന ചെയ്യിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. ആഡ് ഓണ്‍ കോഴ്‌സുകളില്‍ വിദ്യാര്‍ഥികളെ ചേരാന്‍ നിര്‍ബന്ധിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഇന്റേണല്‍ അസ്സസ്‌മെന്റും ഹാജരും നല്‍കും. കോളേജിന്റെ. പ്രവര്‍ത്തനസമയം രാവിലെ 9മണി മുതല്‍ വൈകിട്ട് 4വരെ ക്രമീകരിക്കും. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുംഅനുസൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗം കാമ്പസിനകത്ത് അനുവദിക്കും. കോളേജില്‍ നടക്കുന്ന എല്ലാ പണപ്പിരിവുകള്‍ക്കും രശീതിനല്‍കും. സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കും. ആവശ്യമെങ്കില്‍ ഇന്റേണല്‍ പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തണം. കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് ടി.സി എന്നിവ തടഞ്ഞു വയ്ക്കില്ല. നിയമങ്ങള്‍ക്കുവിധേയമായി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ച് നല്‍കണം. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കില്ല. സര്‍ക്കാര്‍ ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാരില്‍ നിന്നും അനുവദിച്ച് കിട്ടുന്ന മുഴുവന്‍ തുകയും നല്‍കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍വ്വകലാശാല പരീക്ഷ എഴുതുവാനുള്ള നടപടികള്‍ മാനേജ്‌മെന്റ് സ്വീകരിക്കും. മെറ്റ്‌സ് സ്റ്റുഡന്‍സ് അസ്സോസിയേഷന്‍ എന്ന സംഘടനയാണ് സമരം ആരംഭിച്ചത്. എബിവിപി, കെഎസ്‌യു, എഐഡിഎസ്ഒ, എഐഎസ്ഇസി എന്നീ സംഘടനകള്‍ പിന്തുണച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.