അന്തിക്കാട്: ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം ഏപ്രില്‍ 29, 30, മെയ് ഒന്ന് തിയ്യതികളില്‍ ആറാട്ടുപുഴ ദേവസംഗമ ഭൂമിയില്‍ നടക്കും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ഉദിത് ചൈതന്യ, ഡോ. എന്‍.ഗോപാലകൃഷ്ണന്, ഡോ.ലക്ഷ്മികുമാരി, കെ.പി.ശശികല ടീച്ചര്‍, അഡ്വ: ജയസൂര്യ, സി.കെ.സുരേഷ്, പി.രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമി തേജസ്വരൂപാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തില്‍ അന്തിക്കാട് പഞ്ചായത്ത് സ്ഥാനീയ സമിതി രൂപികരിച്ചു. മുഖ്യ സംയോജകന്‍- ഭരതന് കല്ലാറ്റ്, സഹ സംയോജകന്‍- പി.സുബ്രഹ്മണ്യന് നായര്‍, ട്രഷറര്‍ -സുകുമാരന്‍ ചുള്ളിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: