വെള്ളാംങ്ങല്ലൂര്‍:കൂട്ടുകാരോടൊപ്പം കരൂപ്പടന്ന പുഴയില്‍ കുളിക്കാന്‍ പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാതായി.പറവൂര്‍ വട്ടപറമ്പില്‍ സക്കീറിന്റെ മകന് സമദ്(19)നെയാണ് കാണാതായത്.വ്യാഴാഴ്ച്ച രാവിലെയാണ് ബന്ധുക്കളായ ഷംസാര്,ജാസീര്‍ എന്നിവരോടൊപ്പമാണ് സമദ് കുളിക്കാനെത്തിയത്.മൊബൈലില്‍ ഫോട്ടോ എടുത്തുകൊണ്ടിരിക്കേ പുഴയിലേക്ക് വീഴുകയായിരുന്നു.അഗ്നി ശമനസേനയും പോലീസ്സും എത്തി തിരച്ചില്‍ നടത്തിയെങ്കിലും സമദിനെ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: