രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണബ് യു.പി.എ സ്ഥാനാര്‍ത്ഥി

Friday 15 June 2012 5:12 pm IST

ന്യൂദല്‍ഹി: യു.പി.എയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു. വൈകുന്നേരം ചേര്‍ന്ന യു.പി.എ യോഗത്തിന് ശേഷമാണ് സോണിയ പ്രണബിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ മാസം 24 ന് പ്രണബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവയ്ക്കും. 25 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മെക്സിക്കോയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മടങ്ങി വരാന്‍ വൈകുന്നതാണു രാജി സമര്‍പ്പിക്കുന്നതു നീട്ടി വച്ചത്. അതേസമയം യു.പി.എ സഖ്യകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് ഇടഞ്ഞു നില്‍ക്കുന്നതു കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തൃണമൂലും സമാജ് വാദി പാര്‍ട്ടിയും മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരാണു നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതു കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.