തൃശൂര്‍:തൃശൂരിന്റെ സാംസ്കാരിക കലാപാരമ്പ്യരത്തെ ടൂറിസവുമായി കണ്ണിചേര്‍ക്കുന്നതിന്റെ ഭാഗമായി രൂപം നല്കിയ 6 ടൂറിസം സര്‍ക്യൂട്ടുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഹോട്ടല്‍ ഗരുഡ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ എ.സി.മൊയ്തീനും അഡ്വ.വി.എസ്.സുനില്‍കുമാറും സര്‍ക്യൂട്ടുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതിനായി നീല, കാപ്പി, മഞ്ഞ, ഓറഞ്ച്, പച്ച, ചുവപ്പ് നിറങ്ങളിലാണ് സര്‍ക്യൂട്ടുകള്‍ നിര്ണ്ണയിച്ചിട്ടുളളത്. നീല, കാപ്പി, മഞ്ഞ സര്‍ക്യൂട്ടുകള്‍ മന്ത്രി എ.സി.മൊയ്തീനും ഓറഞ്ച്, പച്ച, ചുവപ്പ് സര്‍ക്യൂട്ടുകള്‍ മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറും ഉദ്ഘാടനം ചെയ്യും. സര്‍ക്യൂട്ട് ലോഗോ ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: