മാടപ്പള്ളി ഭഗവതിക്ഷേത്രത്തിലെ വിഷു ഉത്സവം എട്ടു മുതല്‍

Thursday 6 April 2017 9:29 pm IST

മാടപ്പള്ളി: ശ്രീ ഭഗവതിക്ഷേത്രത്തിലെ വിഷു ഉത്സവം എട്ടു മുതല്‍ 15 വരെ നടക്കും. എട്ടിന് വൈകിട്ട് 5ന് പങ്കിപ്പുറം കാണിക്കമണ്ഡപത്തില്‍ നിന്നും താലപ്പൊലിഘോഷയാത്ര. 6ന്തന്ത്രി പെരിഞ്ഞേരിമന പി. വി. വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. രാത്രി 8.30ന് കളമെഴുത്തും പാട്ടും. കലാവേദിയില്‍ വൈകിട്ട് 6.45ന് ശ്രീഭദ്രാ ഹിന്ദുമതസമ്മേളനം തപസ്യ കലാ സാഹിത്യവേദി സംസ്ഥാന സംഘടനാ കാര്യദര്‍ശി പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് കൊടിയേറ്റ് സദ്യ. 9ന് നൃത്തസന്ധ്യ. 9ന് രാത്രി 8.30ന് സംഗീതസദസ്സ്, കൊടിക്കീഴില്‍ വിളക്ക്. വേദിയില്‍ വൈകിട്ട് 6ന് കഥകളി. 10ന് ഉച്ചക്ക് 12.30ന് ഉത്സവബലിദര്‍ശനം, അന്നദാനം. വേദിയില്‍ വൈകിട്ട് 6.45ന് നടനവര്‍ഷിണി എട്ടിന് നൃത്തവിസ്മയം. 11ന് ഉച്ചക്ക് 12.30ന് ഉത്സവബലിദര്‍ശനം. വൈകിട്ട് ആറേമുക്കാലിന് ഭക്തിഗാനസുധ. 9.30 മുതല്‍ പടയണി. 12 ന് ഉച്ചക്ക് 12.30ന് ഉത്സവബലിദര്‍ശനം. വൈകിട്ട് 6.45ന് നൃത്തസന്ധ്യ. 7.15ന് കഥാപ്രസംഗം. 8.30ന് സംഗീതസദസ്സ്. 13ന് രാവിലെ ഒന്‍പതരയ്ക്ക് ശ്രീഭദ്ര മതപാഠശാല വാര്‍ഷികം. ഉച്ചക്ക് 12.30ന് ഉത്സവബലിദര്‍ശനം. 5.30ന് കാഴ്ചശ്രീബലി. രാത്രി 6.30ന്‌സംഗീതനിശ, 9.15ന് ഭജനാമൃതം. 8.30ന് വലിയവിളക്ക്. 14ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി പത്തരയ്ക്ക് സംഗീതസദസ്സ്. തുടര്‍ന്ന് കുട്ടികളുടെ കാവടി.12.30ന് അന്നദാനം. വേദിയില്‍ പത്തിന് തിരുവാതിര. 12.30 ന് പള്ളിവേട്ട. 15 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആറാട്ടുപുറപ്പാട്. വൈകിട്ട് അഞ്ചിന് കാരിമുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രക്കുളത്തില്‍ ആറാട്ട്. രാത്രി 8.30 ന് സംീതസദസ്സ്. 11 ന് ആറാട്ട് വരവേല്പ്. 12 ന് ഇതിഹാസനാടകം വൈശംമ്പായനന്‍. എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.