കറുകച്ചാല്‍: മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി പരാതി. ജനയുഗം ദിനപത്രത്തിന്റ കോട്ടയം ബ്യൂറോചീഫും കറുകച്ചാല്‍ സ്വദേശിയുമായ ജെയ്സണ്‍ ജോസഫിനാണ് ഫോണിലൂലെ വധഭീക്ഷണി ലഭിച്ചത്. കറുകച്ചാല്‍ പടിഞ്ഞാറെപുതുപ്പറമ്പില് പ്രവീണ്‍ ജോസഫ് (മാടപ്പള്ളി പ്രവീണ്‍) ആണ് വധ ഭീക്ഷണി മുഴക്കിയതെന്ന് ജെയ്സണ്‍ ജോസഫ് കറുകച്ചാല്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തില്‍ കറുകച്ചാല്‍ കേന്ദ്രീകരിച്ച നടക്കുന്ന കഞ്ചാവ് കച്ചവടത്തെപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നില്‍ ജെയ്സനാണെന്ന ധാരണയില്‍ പ്രവീണ്‍ ഫോണില്‍ വിളിക്കുകയും തുടര്‍ന്ന് ഭീക്ഷണിപെടുത്തുകയുമായിരുന്നു. ജെയ്സണ്‍ കോട്ടയത്തേക്ക് ജോലിക്ക് പോകുന്നതും മടങ്ങിവരുന്ന സമയങ്ങളെപ്പറ്റി പ്രവീണ്‍ നാട്ടില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: