വനവാസി വികാസകേന്ദ്രം സെക്രട്ടറിയേറ്റ് മാര്‍ച്ച് 19ന്

Wednesday 24 May 2017 4:39 am IST

പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വനവാസി അവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 19ന് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് വനവാസി വികാസ കേന്ദ്രം സംസ്ഥാന സമിതി തീരുമാനിച്ചു. അന്യാധീനപ്പെട്ട ഭൂമി തിരികെ നല്‍കുക, വനവാസി ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള കൈയ്യേറ്റം തടയുക, വനാവകാശ നിയമം നടപ്പിലാക്കുക, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. വനവാസി കല്യാണാശ്രമം ഹിതരക്ഷാ പ്രമുഖ് ഗിരീഷ് കുബേര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വി.ബി .സഹദേവന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പള്ളിയറ രാമന്‍, എസ്.രാമനുണ്ണി, ടി.ഐ.ലീല, സി.കെ.രാജശേഖരന്‍, കെ.കുമാരന്‍, എസ്.എസ്.രാജ, പി.ഗംഗാധരന്‍, കെ.എസ്.ശ്രീകുമാര്‍, കെ.ജി.തങ്കപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.