കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ മുഴുവന്‍ സമയ എംബിഎ പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാകത്തക്കവിധം കേരളത്തിലെ അഡ്മിഷന് സൂപ്പര്‍വൈസറി കമ്മിറ്റി (എഎസ്സി)യുടെ മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ് സിലബസ് പരിഷ്കരിക്കുന്നത്. ഇന്ന് രാവിലെ 10ന് വടവാതൂര്‍ ഗിരിദീപം ബിസിനസ് സ്കൂളില്‍ ശില്‍പ്പശാലയ്ക്ക് തുടക്കമാകും. ലോകോത്തര നിവലാരമുള്ള ബിസിനസ് സ്കൂളുകള്‍ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ശില്‍പ്പശാല നടത്തുന്നത്.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ എംബിഎ കോളേജുകളില്‍നിന്നുമുള്ള പ്രിന്‍സിപ്പല്‍മാര്‍, ഡയറക്ടര്‍മാര്‍, മുതിര്‍ന്ന അധ്യാപകര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും. എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊ. ഡോ. രംഗനാഥന് അദ്ധ്യക്ഷത വഹിക്കും.
കോയമ്പത്തൂര്‍ ഫയര്‍ ബേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ഇന്‍ മാനേജ്മെന്റ് ഡയറക്ടര്‍ പ്രൊഫ. എസ്. ഗണേശന് മുഖ്യപ്രഭാഷണം നടത്തും.
ഗിരീദീപം ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് കൈപ്പനടുക്ക, പ്രിന്‍സിപ്പല്‍ ഡോ. സെബാസ്റ്റിയന് ഐക്കര, വകുപ്പ് തലവന്‍ ഡോ. എസ്. പ്രദീപ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: