ബൈസണ്‍വാലി ചൊക്രമുടിയിലെ കയ്യേറ്റം ഒഴിപ്പിച്ചു

Wednesday 24 May 2017 12:53 am IST

 

ചൊക്രമുടിയിലെ റിസോര്‍ട്ട് നിര്‍മ്മാണം ഭൂസംരക്ഷണ സേന പൊളിച്ച് നീക്കുന്നു

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള റിസോര്‍ട്ട് നിര്‍മ്മാണം ഒഴിപ്പിച്ചു. ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഒഴിപ്പിക്കല്‍. ഒരേക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറി എ കെ സോമന്‍ എന്നയാള്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ റിസോര്‍ട്ട് നിര്‍മ്മിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയ ഭൂസംരക്ഷണ സേന കയ്യേറ്റം പൊളിച്ച് നീക്കി.

വിനോദ സഞ്ചാരികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് ഇവിടെ കെട്ടിടം നിര്‍മ്മിച്ചിരുന്നത്. ടൈല്‍ പാകിയ വലിയ ഹാള്‍ അടക്കം മൂന്ന് മുറികളുള്ള കെട്ടിടത്തിന്റെ രണ്ട് മുറികളും ഭൂസംരക്ഷണ സേന പൊളിച്ച് നീക്കി. ഒരു മുറി സ്വന്തം ചിലവില്‍ പൊളിച്ച് നീക്കികൊള്ളാം എന്ന് കയ്യേറ്റക്കാരന്‍ എഴുതി നല്‍കിയാതിനാല്‍ തല്‍ക്കാലം പൊളിച്ചിട്ടില്ല.

അതേ സമയം കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയ സമീപവാസികൂടിയായ ശശിയെന്നയാളെ കയ്യേറ്റക്കാരന്‍ ആക്രമിക്കുകയും ഇയാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. രാജാക്കാട് പോലീസ് സംഭവത്തില്‍ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.