പുല്‍പ്പള്ളി: സംസ്ഥാനത്തെ ആദ്യത്തെ സ്മാര്‍ട്ട് ക്ഷീരസംഘത്തിന്റെ ഉദ്ഘാടനം എട്ടിന് ചണ്ണോത്തുകൊല്ലി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടക്കും.വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
രാവിലെ 11 മണിക്ക് ചണ്ണോത്തുകൊല്ലി ക്ഷീര സംഘത്തില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്യും.
ഡയറി സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് ചെയര്മാന് പി.ജി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം സ്റ്റേറ്റ് ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ ടി. മോഹന്‍ദാസും, സെക്രട്ടറിയ ആദരിക്കല്‍ എം. പ്രകാശും നിര്‍വഹിക്കും.
ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ ജോസ് ഇമ്മാനുവല്‍, വര്‍ക്കി ജോര്‍ജ്, കെ.ആര്. വാസുദേവന്‍, എ.പി. കുര്യാക്കോസ്, പി.കെ. ജയപ്രകാശ്, സിനില ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: