റോം: ആദ്യപാദത്തില്‍ നേടിയ വിജയത്തിന്റെ കരുത്തില്‍ യുവന്റസ് ഇറ്റാലിയന്‍ ലീഗ് കപ്പിന്റെ ഫൈനലില്‍. നാപ്പോളിക്കെതിരായ രണ്ടാം പാദം 3-2ന് തോറ്റു. എന്നാല്‍ ആദ്യപാദത്തിലെ 3-1ന്റെ വിജയമാണ് അവരെ തുണച്ചത്. ഇരുപാദങ്ങളിലുമായി 5-4ന്റെ വിജയമാണ് യുവന്റസ് നേടിയത്. ഫൈനലില്‍ ലാസിയോയാണ് യുവന്റസിന്റെ എതിരാളികള്‍.
അത്യന്തം വാശിയേറിയ രണ്ടാം പാദത്തില്‍ രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് നാപ്പോളി വിജയിച്ചത്. യുവന്റസിനായി ഗൊണ്‍സാലൊ ഹിഗ്വയിന് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നാപ്പോളിക്കായി ഹാംസിക്, മെര്‍ട്ടന്‍സ്, ഇന്‍സിഗ്നെ എന്നിവര്‍ ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: