തിരുവനന്തപുരം: ഉഷ്ണമേഖല കിഴങ്ങുവിളകളുടെ ഉത്പാദനവും സംസ്ക്കരണവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടി കെനിയന്‍ ഹൈക്കമ്മീഷന് മിനിസ്റ്റര്‍ സാമുവര്‍ കരിച്ചൊ ഉദ്ഘാടനം ചെയ്തു. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 23 പ്രതിനിധികള്‍ രണ്ടാഴ്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനേജ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഉഷാ റാണി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സിറ്റിസിആര്‍ഐ ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി, പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഡോ. ജയിംസ് ജോര്‍ജ്ജ് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: