തിരുവനന്തപുരം: കൃഷിവകുപ്പ് ഉദേ്യാഗസ്ഥര്‍ക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ് നടത്തുന്ന രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് പാസായവരുടെ ബിരുദ ദാനചടങ്ങ് ഡോ. രാജനാരായണസ്വാമി ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ ‘സമേതി’യാണ് കോഴ്സ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. രണ്ട് ബാച്ചുകളിലായി അറുപതുപേര്‍ പഠനംപൂര്‍ത്തിയാക്കി. ഇപ്പോള്‍ മൂന്നാമത്തെ ബാച്ച് പഠനം തുടരുന്നു. അവാര്‍ഡ് ദാനചടങ്ങില്‍ പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ് ഹൈദരാബാദിലെ ഡയറക്ടര്‍ ജനറല്‍ ജയലക്ഷ്മി, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, പ്ലാനിംഗ് ബോര്‍ഡ് അഗ്രി ചീഫ് ഡോ. രാജശേഖരന്, കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രൊഫസര്‍മാരായ ഡോ. സി.കെ. പീതാംബരന്, ഡോ.സി. ഭാസ്കരന്, സമേതി ഡയറക്ടര്‍ പി.എസ്. രാധാമണി, അജിത്കുമാര്‍, ബൈജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: