നെടുമങ്ങാട്: കിണര്‍ ഇറയ്ക്കാന്‍ ഇറങ്ങി തിരികെ കരയ്ക്കു കയറാന്‍ കഴിയാതെ കിണറ്റിനുള്ളില്‍ അകപ്പെട്ട ആളും, ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ ആളും കിണറ്റിനുള്ളില്‍ കുടുങ്ങി. അഗ്നിശമന സേനാ വിഭാഗം എത്തി കണിറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. പൂവത്തൂര്‍ സ്വദേശികളായ ശ്രീകുമാരന്‍ നായര്‍ (54), വിജയകുമാര്‍ എന്നിവരാണ് കിണറ്റിനുള്ളില്‍ കുടുങ്ങിയത്. പരിക്കേറ്റ ശ്രീകുമാരന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂവത്തൂര്‍ മേലേകുന്നില് പുത്തന്‍ വീട്ടില്‍ ശ്രീകുമാരിയുടെ വീട്ടിലെ ആറുപത് അടിയോളം താഴ്ചവരുന്ന കിണറ്റിലായിരുന്നു കിണര്‍ ഇറയ്ക്കാന്‍ ഇറങ്ങിയ ശ്രീകുമാരന്‍ നായര്‍ തിരികെ കയറാന്‍ ശ്രമിക്കുമ്പോള്‍ കാല് വഴുതിവീണ് പരിക്കേറ്റത്. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു വിജയകുമാര്‍. അഗ്നിശമന സേനാ വിഭാഗത്തിലെ മെക്കാനിക് സതികുമാര്‍, ഫയര്മാന് ഹരിലാല്‍ എന്നിവര്‍ ചേര്‍ന്ന് കിണറ്റില്‍ ഇറങ്ങി ഇവരെ രക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: