പോത്തന്‍കോട്: ഒരിറ്റു ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ പൈപ്പുകള്‍ നന്നാക്കാതെ വാട്ടര്‍ അതോറിട്ടി ജലക്ഷാമത്തിന് ആക്കം കൂട്ടുന്നു. പോങ്ങുംമൂട് ഡിവിഷനില്‍ പോത്തന്‍കോട് ശ്രീകാര്യം വഴിയില്‍ കരിയം പ്രദേശത്താണ് പൈപ്പ് പൊട്ടി ചോര്‍ച്ച ഉണ്ടാകുന്നത്. ആഴ്ചകളായി പ്രദേശത്ത് പൈപ്പ് പൊട്ടിയ വിവരം അധിക്യതരെ അറിയിച്ചെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലന്ന് പ്രദേശവാസികള്‍ പറയുന്നു. ഉപഭോക്തക്കളോട് മോശമായി ഇടപെടുന്നതായും ആരോപണമുണ്ട്. പൈപ്പ് ലൈന്‍ പൊട്ടിയതോടെ സമീപ റോഡുകളില്‍ വെള്ളം കെട്ടികിടക്കുന്നു.ഇത് യാത്രക്കാര്‍ക്കും വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: