കൊച്ചി : ആലുവ – എറണാകുളം റോഡിനു സമീപമുള്ള രണ്ട് ഹോട്ടലുകള്‍ക്ക് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് താല്കാലികമായി പുതുക്കി നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവ – എറണാകുളം റോഡ് ദേശീയ പാതയുടെയോ സംസ്ഥാന പാതയുടെയോ ഭാഗമല്ലെന്നും സിറ്റി റോഡ് മാത്രമാണെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇടപ്പള്ളിയിലെ കാര്‍ത്തിക റീജന്‍സി, പാലാരിവട്ടം റിനൈ കൊച്ചി എന്നീ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ആലുവ – എറണാകുളം റോഡ് സിറ്റി റോഡ് മാത്രമാണെങ്കില്‍ ഹര്‍ജിക്കാരുടെ ഹോട്ടലിന് ലൈസന്‍സ് പുതുക്കി നല്കാന് തടസമില്ലെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി.
തുടര്‍ന്ന് താല്കാലികമായി ലൈസന്‍സ് അനുവദിക്കുന്നത് ഈ ഹര്‍ജിയിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: