കാവാലം സ്മൃതി ചതുരശ്ര ശോഭി പുരസ്‌കാരം ശിവമോഹന്‍ തമ്പിക്ക്

Thursday 6 April 2017 11:20 pm IST

തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കരുടെ സ്മരണാര്‍ത്ഥം കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക് ഏര്‍പ്പെടുത്തുന്ന പ്രഥമ ചതുരശ്ര ശോഭി പുരസ്‌കാരം ശിവമോഹന്‍ തമ്പിക്ക്. കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നെട്ടയം ശ്രീരാമകൃഷ്ണ സ്‌കൂള്‍ ഓഡിറ്റോറിയത്തി ല്‍ വച്ച് നെടുമുടി വേണുവും കാവാലത്തിന്റെ പത്‌നി ശാന്താപണിക്കരും പുരസ്‌കാരം സമ്മാനിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'കരുണാ പുരസ്‌കാരം' വാവ സുരേഷിനും നല്‍കും. ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ഉണ്ണി ബാലരാമപുരം തീര്‍ത്ത ശില്പവും സമ്മാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.