പോത്തന്‍കോട്: അയിരൂപ്പാറയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഓട്ടോയുടെ ഡ്രൈവര്‍ ഞാണ്ടൂര്‍ക്കോണം പെരുംപാല ശ്രീനിതിയില് വീട്ടില്‍ ജയകുമാര്‍ (45 ), യാത്രക്കാരനായ ഞാണ്ടൂര്‍ക്കോണം സ്വദേശി ജയന് (40 ) എന്നിവരെയാണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് ചാരുംമൂട് ജംഗ്ഷന് സമീപം ഞാണ്ടൂര്ക്കോണത്തേക്ക് പോകുന്ന കയറ്റത്തിലായിരുന്നു അപകടം. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കില്ല. അടുത്ത ദിവസം ടെസ്റ്റിന് വേണ്ടി അറ്റകുറ്റപ്പണി കഴിഞ്ഞിറങ്ങിയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: