ചിറയിന്‍കീഴ്: ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്ത്തിയായതിന്െ്റ പ്രഖ്യാപനം മന്ത്രി എം. എം മണി നിര്‍വഹിച്ചു. ചിറയിന്‍കീഴ് മണ്ഡലത്തിലെ കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, അഴൂര്‍, കിഴുവിലം, മംഗലപുരം, കഠിനംകുളം, മുദാക്കല്‍ പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായത്.
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങിന് എം.എല്‍.എ വി.ശശി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷൈലജാ ബീഗം, ബ്ലോക്ക് പഞ്ചായത്തദ്ധ്യക്ഷന്മാരായ ആര്.സുഭാഷ്, ജോണി പത്രോസ്, ഗ്രാമപഞ്ചായത്തദ്ധ്യഷരായ എസ്. ഡീന, ക്രിസ്റ്റി സൈമണ്‍, റ്റി. ഇന്ദിര, കെ. വിലാസിനി. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: