ചെറുതോണിയിലെ സിപിഐ ഓഫീസ് സര്‍ക്കാര്‍ ഭൂമിയില്‍

Wednesday 24 May 2017 4:49 am IST

ഇടുക്കി: ചെറുതോണിയില്‍ സിപിഐ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കൈയേറി. ടൗണില്‍ പഴയബാറിന് സമീപത്താണ് മൂന്നു സെന്റ് കയ്യേറി സിപിഐയുടെ ഇടുക്കി മണ്ഡലം കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. എ സി കുര്യന്റെ പേരില്‍ കെട്ടിടം നിര്‍മ്മിച്ച ശേഷം സിപിഐക്ക് കൈമാറുകയായിരുന്നു. സംഭവം കയ്യേറ്റമെന്നറിഞ്ഞതോടെ ഇടുക്കി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടര്‍ന്ന് സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറിയെന്ന് കാട്ടി ഭൂവിനിയോഗ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ കേസ് എടുക്കരുതെന്ന് പറഞ്ഞെങ്കിലും കയ്യേറ്റം തെളിഞ്ഞതോടെ ഉദ്യോഗസ്ഥന്‍ നിയമപ്രകാരം നീങ്ങുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കവെ, പ്രതികാര നടപടിയെന്നോണം മറ്റൊരു കാരണം കാട്ടി ഇയാളെ കളക്ടര്‍ സ്ഥലം മാറ്റുകയും ചെയ്തു. പണികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ സിപിഐയുടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് എത്തിയ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചെറുതോണിയില്‍ പെരിയാര്‍ കയ്യേറ്റം അടക്കം വ്യാപകമാകുമ്പോഴും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.