യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരെ തല്ലിച്ചതച്ചു

Wednesday 24 May 2017 12:43 am IST

  കൊച്ചി/കോഴിക്കോട്: യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ കൊച്ചിയിലും കോഴിക്കോട്ടും പോലീസ് അതിക്രമം. കോഴിക്കോട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ ആക്രമണമഴിച്ചുവിട്ട പോലീസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ തല തല്ലിപ്പൊളിച്ചു. നേതാക്കളുള്‍പ്പെടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശ്ബാബുവിനെ ആശുപത്രിയിലേക്കു മാറ്റി. കൊച്ചിയില്‍ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പോലീസ് ആക്രമണത്തില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചു. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. 27 പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബസിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.