യുവമോര്‍ച്ച മാര്‍ച്ചില്‍  ജലപീരങ്കി പ്രയോഗം: മൂന്ന് പേര്‍ക്ക് പരിക്ക്

Friday 7 April 2017 12:25 am IST

കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മയെയും, കുടുംബാംഗങ്ങളെയും ആക്രമിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റി ഐ.ജി. ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫീസിന് സമീപം ബാരിക്കേഡ് തകര്‍ത്ത് മുന്നേറാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പോലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി. പോലീസ് നടപടിക്കിടെ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ രാത്രി വൈകിയും സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലാണ്. 
മാര്‍ച്ചിന് മുമ്പ് നടന്ന യോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബസിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം പോലീസിനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുകയാണ്. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായി പിണറായിയുടെ സര്‍ക്കാര്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു, ഇ.എസ്. പുരുഷോത്തമന്‍, സുനില്‍ തീരഭൂമി, പി.എച്ച്.ശൈലേഷ്, പി.എസ്. രാഹുല്‍, അനില്‍ ഇടപ്പള്ളം, ടി.കെ.പ്രശാന്ത്, എം.എസ്. കൃഷ്ണലാല്‍, എസ്.ജലജ, മിഥുന്‍ ചെങ്ങമനാട്, രാഹുല്‍ പാറക്കടവ്, ശ്രീതു, അമ്മണ്‍ മോഹന്‍, ശരത് പി. രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.