പള്ളുരുത്തി: സോക്സിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ബീച്ച് റോഡിനു സമീപം കൊപ്രാ പറമ്പില്‍ അബു എന്നു വിളിക്കുന്ന അഗസ്റ്റിന് ജോസഫ് (26) നെയാണ് ആലുവ എക്സൈസ് സ്ക്വാഡ് സംഘം അറസ്റ്റ് ചെയ്തത.് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പള്ളുരുത്തി ഓപ്പണ്‍ എയര്‍ ഗ്രൗണ്ടിനു സമീപമാണ് ഇയാള്‍ ഇടപാടുകാരെ തേടിയെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: