ചൈനീസ് പ്രസിഡന്റ് അമേരിക്കയിലെത്തി

Wednesday 24 May 2017 12:29 am IST

ഫ്‌ളോറിഡ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഫ്‌ളോറിഡയിലെത്തി. വെസ്റ്റ് പാം ബീച്ചിലെ വിമാനത്താവളത്തിലെത്തിയ ജിന്‍പിംഗിനെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ സ്വീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ജിന്‍പിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം പ്രധാന ചര്‍ച്ചാവിഷയമാവും. ഉത്തരകൊറിയയ്ക്ക് എതിരേയുള്ള യുഎന്‍ പ്രമേയങ്ങള്‍ നടപ്പാക്കുന്നതിനു ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എടുത്ത നടപടി അവലോകനത്തിനു വിധേയമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.