ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തുടര്‍ച്ചയായുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചു. ഒരാളെ കാണാതായി. ലഡാക് മേഖലയിലെ ബതലിക് മേഖലയിലാണ് അപ്രതീക്ഷിതമായി മഞ്ഞിടിച്ചിലുണ്ടായത്.
സൈനിക പോസ്റ്റിലുണ്ടായിരുന്ന അഞ്ച് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. രണ്ടു പേരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സൈനിക പോസ്റ്റ് പൂര്‍ണ്ണമായും മഞ്ഞിനടിയിലായി. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തടുരുകയാണ്.
ഇന്നലെ മുതല്‍ ശ്രീനഗറില്‍ ശക്തമായ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടുവരികയാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഗന്ദേര്‍ബലിലെ സോനാമാര്ഗിലും ബന്ദിപോറയിലെ ഗുര്സെയിലും കുപ് വാരയിലെ മാച്ചിലിലും ഉണ്ടായ മഞ്ഞിടിച്ചിലില്‍ 20 സൈനികര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഒരു മേജറും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മരിച്ചവരില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: