ന്യൂദല്‍ഹി: ജന്മഭൂമി 40-ാം വാര്‍ഷികഘോഷങ്ങളുടെ ഭാഗമായി പുറത്തിറിയ ടൂറിസം മാഗസിന് ‘മൈ ഇന്ത്യ’യുടെ പ്രകാശന ചടങ്ങ് പ്രൗഡ ഗംഭീരമായി. ഭാരതത്തിന്റെ ഭരണഘടനയ്ക്ക് രൂപം നല്കിയ ചരിത്ര മുറങ്ങുന്ന കോണ്‍സ്റ്റിറ്റൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു. കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശര്‍മ്മ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എംപിമാരായ സുരേഷ് സി. അംഗഡി, റിച്ചാര്‍ഡ് ഹെ എന്നിവര്‍ ആശംസ നേര്‍ന്നു.
ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്ന ‘മൈ ഇന്ത്യ’യുടെ നാല് വോള്യങ്ങളാണ് പുറത്തിറക്കിയത്. ഉള്ളടക്കത്തിലും രൂപകല്‍പ്പനയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രസദ്ധീകരണം ജന്മഭൂമിക്ക് മുതല്‍ കൂട്ടാണെന്ന് ആശംസ നേര്‍ന്നവര്‍ പറഞ്ഞു. ജന്മഭൂമി ബ്യുറോ ചീഫ് എസ് സന്ദീപ്, ലേഖകന്‍ എസ് സുജിത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍ ആഷിഷ് പി കുമാര്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ പ്രതീപ് നമ്പ്യാര്‍ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു,
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സിഇഒ എന്‍ വേണുഗോപാല്‍, ന്യൂദല്‍ഹി എന്‍ എസ് എസ് പ്രസിഡന്റ് എംജികെ പിള്ള, സെക്രട്ടറി ആര് ആര് നായര്‍, എസ് എന്‍ ഡി പി ദല്‍ഹി യൂണിയന് സെക്രട്ടറി മനോജ് കല്ലറ, പണിക്കേഴ്സ് ട്രാവല്‍സ് എംഡി ബാബു പണിക്കര്‍, കേന്ദ്ര നിയമകാര്യ അഡീഷണല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്, ഐ ടി ഡി സി പിആര്‍ഒ പ്രദീപ് കുമാര്‍ വി എസ്, ബിജെപി സൗത്ത് ഇന്ത്യന്‍ കോ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ ജന്മഭൂമിയെക്കുറിച്ചും മൈ ഇന്ത്യ മാഗസിനെക്കുറിച്ചും വിശദീകരിച്ചു. മാനേജിംഗ് എഡിറ്റര്‍ കെ ആര് ഉമാകാന്തന്‍ നന്ദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: