കാസര്‍കോട് റെയില്‍വേ പാളത്തില്‍ തകരാര്‍ കണ്ടെത്തി

Tuesday 23 May 2017 11:59 pm IST

കാസര്‍ഗോഡ്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ ഗര്‍ത്തം കണ്ടെത്തി. ഇന്ന് രാവിലെ തിരുവനന്തപുരം മംഗളൂരു മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനു മുന്‍പാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ ചിത്താരിക്കു സമീപം നിര്‍ത്തിയിട്ടു. ഒരു മീറ്ററോളം ഭാഗത്തെ മെറ്റലുകളാണ് മാറിയത്. ഇതോടെ ട്രാക്കില്‍ വലിയ കുഴി രൂപപ്പെട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് നിന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി. തകരാറ് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ മംഗളൂര്‍ പാസഞ്ചര്‍ ട്രെയിനും പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്ക് പൂര്‍വസ്ഥിതിയില്‍ ആക്കിയതിനുശേഷമേ ട്രെയിനുകള്‍ കടത്തിവിടൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.