ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പുതുതായി ഇറക്കുന്ന 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ല, പകരം ബാങ്ക് കൗണ്ടറുകളിലൂടെ വിതരണം ചെയ്യുമെന്ന് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്.
ഇന്ത്യയിലെ 22,20000 എടിഎം മെഷീനുകളില്‍ 200 രൂപ നോട്ടുകളുടെ പ്രോഗ്രാമുകള്‍ സെറ്റ് ചെയ്യുന്നതില്‍ കാലതാമസം വരുന്നത് കൊണ്ടാണ് തുടക്കത്തില്‍ ബാങ്കു വഴി മാത്രം വിതരണം ചെയ്യുന്നത്.
മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജൂണോടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങും. നേരത്തെ 2000 രൂപ നോട്ടുകള്‍ ഇറങ്ങിയ സമയത്തും തുടക്കത്തില്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നതിന് സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: