തിരുവനന്തപുരം: ദേശീയ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പുരസ്കാരം നേടിയ പീറ്റര്‍ ഹെയിനോടൊപ്പം സന്തോഷത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്, തെലുങ്ക് ചിത്രം ജനതാ ഗാരേജ് എന്നിവയിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.
പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്ന് ആക്ഷന്‍ കൊറിയോഗ്രഫി വിഭാഗത്തില്‍ പുരസ്കാരം ലഭിച്ചു. സംവിധായകന് പ്രിയദര്‍ശനായിരുന്നു ജൂറി അധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: