അവിഷ്ണയെ പോലീസ് അറസ്റ്റു ചെയ്‌തേക്കും

Tuesday 23 May 2017 11:47 pm IST

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍. 3 ദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ക്ഷീണിതയാണെന്നും ഇനിയും നിരാഹാരം തുടര്‍ന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അവിഷ്ണയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയം, നിരാഹാര സമരത്തിന് പിന്തുണയുമായി കൂടുതല്‍ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.വടകര വളയത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന അവിഷ്ണയ്‌ക്കൊപ്പം ഇന്ന് ബന്ധുക്കളും അയല്‍വാസികളും കുടുംബ ശ്രീ പ്രവര്‍ത്തകരും നിരാഹാരമനുഷ്ഠിക്കുകയാണ്. അമ്മ മഹിജ സമരം പിന്‍വലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് അവിഷ്ണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.