ദല്‍ഹിയില്‍ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

Tuesday 23 May 2017 11:37 pm IST

ന്യൂദല്‍ഹി: വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഞെട്ടലോടെയാണ് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം. 122 യാത്രക്കാരുമായെത്തിയ എയര്‍ ഇന്ത്യയുടെ 156-ാം നമ്പര്‍ വിമാനവും 398-ാംനമ്പര്‍ ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റും തമ്മിലുണ്ടാകുമായിരുന്ന കൂട്ടിയിടിയാണ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്. ദല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റണ്‍വേയിലൂടെ പറന്നുയരാന്‍ തുടങ്ങിയപ്പോള്‍ റാഞ്ചിയില്‍ നിന്നും വന്ന ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റ് അതേ റണ്‍വേയിലൂടെ പറന്നിറങ്ങാന്‍ ശ്രമിച്ചു. അപകടം മനസ്സിലായ ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റ് പൈലറ്റ് പറന്നിറങ്ങാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ശേഷം മടങ്ങി പോയി ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.