ന്യൂദല്‍ഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിന്റെ വിമാനയാത്ര വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു.
വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു എയര്‍ ഇന്ത്യക്കു കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗെയ്ക്വാദിന്റെ വിലക്ക് പിന്‍വലിച്ചത്.
എയര്‍ ഇന്ത്യയുടെ ജീവനക്കാരനെ മര്‍ദിച്ചതിനെ തുടര്‍ന്നാണു വിമാന കമ്പനികള്‍ എംപിക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചതിനെ തുടര്‍ന്നു എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് വിമാനകമ്പനികള്‍ ഗെയ്ക്വാദിനു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാരുമായി സീറ്റിനെ ചോല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ഗെയ്ക്വാദ് ജീവനക്കാരനെ മര്‍ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: