ലക്നൗ: ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തില്‍ തെറ്റില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദുയിസം ഒരു ജീവിതരീതിയാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.
ഹിന്ദു രാഷ്ട്രത്തില്‍ ജനങ്ങള്‍ക്ക് നല്ല ജീവിതവും സന്തോഷവും നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ദുരദര്ശന് നല്കിയ അഭിമുഖത്തിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി ശക്തമായി പിന്തുണച്ചു.
തെറ്റായതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും ബിജെപി വ്യക്തമാക്കി. ഹിന്ദുയിസം എല്ലായിപ്പോഴും സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും യുപി ബിജെപി ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: