ന്യൂദല്‍ഹി: യൂറോ കടപ്രതിസന്ധി ആഗോളതലത്തില്‍ ബാധിക്കുന്നതോടൊപ്പം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഇടിയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ഇക്കാര്യം ഗൗരവകരമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ മെക്സിക്കോയിലും ബ്രസീലിലെ റിയോ ഡി ജെയിനെറയിലുമായി നടക്കുന്ന ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുംമുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്മോഹന്. ഇന്ത്യയുടെ പ്രധാന വ്യാപാര, നിക്ഷേപ പങ്കാളിയാണ് യൂറോപ്പ്. പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണം. ജി 20 ഉച്ചകോടിയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രധാന ഭാഗമായാ യൂറോപ്പിലെ പ്രതിസന്ധി ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് ആശങ്ക ഉയര്‍ത്തുന്നതാണ്. മെക്സിക്കോയിലെ ഉച്ചകോടികളകില് ഈ പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും മന്മോഹന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: