കോഴിക്കോട്: ഹിന്ദുഎക്കണോമിക് ഫോറം നാലാമത് നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 22, 23 തീയതികളില്‍ കടവ് റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് ഉദ്ഘാടനം ചെയ്യും.
സംഘടനയുടെ നിലവിലുള്ള അംഗങ്ങളും നവ സംരംഭകരുമായി മൂവായിരത്തോളം പ്രതിനിധികളും അറുപതോളം സ്റ്റാളുകളിലായി ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരും സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ആര്.ജി. രമേശ്, വര്‍ക്കിങ് ചെയര്മാന് പി.ജെ. ഹരികുമാര്‍, ജനറല്‍ കണ്‍വീനര്‍ റനീഷ് ടി., ജനറല്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷൈലേഷ് ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: