കോട്ടയം: വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ് വണ്‍, കോളേജ്, സ്പോര്‍ട്സ് ഹോസ്റ്റലുകളിലേയ്ക്കും ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്കും 2017-18 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് 10ന് നടക്കും. രാവിലെ 8.30 മുതല്‍ കോട്ടയം സിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് തെരഞ്ഞെടുപ്പ്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. വാട്ടര്‍സ്പോര്‍ട്സ് ഇനങ്ങളുടെ തെരഞ്ഞെടുപ്പ് 12ന് ആലപ്പുഴയില്‍ നടക്കും.
അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍, ഹാന്റ് ബോള്‍, നീന്തല്‍, ബോക്സിംഗ്, ഖോ-ഖോ, കബഡി, ജൂഡോ, ഫെന്‍സിംഗ്, ഗുസ്തി, തായ്ക്വാന്‍ഡോ, ആര്‍ച്ചറി, കനോയിംഗ്, കയാക്കിംഗ്, റോവിംഗ്, സൈക്ലിങ്, നെറ്റ് ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, സോഫ്റ്റ്ബോള്‍, ഹോക്കി എന്നിവയാണ് ഇനങ്ങള്‍.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. സംസ്ഥാന സ്കൂള്‍ മീറ്റിലോ, സംസ്ഥാന മീറ്റിലോ ആറാം സ്ഥാനം വരെ നേടിയവര്‍ക്ക് അത്ലറ്റിക്സില് പങ്കെടുക്കാം. മറ്റിനങ്ങളില്‍ സംസ്ഥാന മത്സരങ്ങളിലോ, സ്കൂള്‍ മത്സരങ്ങളിലോ ജില്ലയെ പ്രതിനിധീകരിച്ചിരിക്കണം. വിവരങ്ങള്‍ക്ക് 0481-2563825 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: