ആലപ്പുഴ: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ് വണ്‍, കോളജ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്കും അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് 10, 12 തീയതികളില്‍ നടക്കും.
കോട്ടയം, ആലപ്പുഴ (വാട്ടര്‍ സ്പോര്‍ട്സ് മാത്രം) പരിഗണിക്കും. അത്ലറ്റിക്സില് സംസ്ഥാന സ്കൂള്‍ മീറ്റ്/സംസ്ഥാന മീറ്റ് എന്നിവയില്‍ ആറാം സ്ഥാനം, മറ്റ് കായിക ഇനങ്ങളില്‍ സംസ്ഥാന മത്സരങ്ങളിലോ സംസ്ഥാന സ്കൂള്‍ മത്സരങ്ങളിലോ ആര്ജികെഎ സംസ്ഥാന മത്സരം എന്നിവയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബാസ്ക്കറ്റ്ബോള്‍, വോളീബോള്‍, വാട്ടര്‍ സ്പോര്‍ട്സ് എന്നിവയില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് മാത്രം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി നല്‍കും. വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളായ കനോയിങ്, കയാക്കിങ്, റോവിങ് എന്നിവയില്‍ ആണ്‍കുട്ടികള്‍ക്ക് 170 സെമി ഉം പെണ്‍കുട്ടികള്‍ക്ക് 165 സെമി ഉയരമുണ്ടായിരിക്കണം.
ദേശീയ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ദേശീയ മത്സരത്തില്‍ പങ്കെടുത്ത ഹോസ്റ്റല്‍ കായിക താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് യോഗ്യത നേടിയാല്‍ മാത്രം 2015-16, 2016-17 വര്‍ഷങ്ങളില്‍ സീനിയര്‍ നാഷണല്‍, ആള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ രണ്ടു വര്‍ഷത്തിനിടയില്‍ മൂന്നു പാര്‍ട്ടിസിപ്പേഷന്‍ ഉള്ള കായിക താരങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
10ന് കോട്ടയം സി.എം.എസ് കോളജ് ഗ്രൗണ്ടില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 12ന് ആലപ്പുഴയില്‍ വാട്ടര്‍ സ്പോര്‍ട്സ് ഇനത്തില്‍ പ്രവേശനം നടക്കും. അതത് ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള സോണല്‍ സെന്ററുകളില്‍ രാവിലെ 8.30 മുതല്‍ സ്പോര്‍ട്സ് കിറ്റ്, വയസ് തെളിയിക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സില്‍ പ്രവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: