കൊച്ചി: കൊച്ചിന് ഷിപ്പിയാര്‍ഡ് കേരള പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് ഇന്ന് തുടക്കം. തിരൂര്‍ രാജീവ്ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് സ്പോര്‍ട്സ് അക്കാദമി തിരൂരും എഫ്സി തൃശ്ശൂരും ഉദ്ഘാടന മത്സരത്തില്‍ മാറ്റുരയ്ക്കും.
കൂടുതല്‍ പുതുമകളോടെയാണ് കെപിഎല്‍ നാലാം പതിപ്പ്. ആറുവേദികളിലായി പത്തു ടീമുകള്‍ ഹോം, എവേ മത്സരങ്ങളില്‍ പങ്കെടുക്കും. സെമിയും ഫൈനലും ഉള്‍പ്പെടെ 43 മത്സരങ്ങളാണ് ലീഗിലുള്ളത്. കൊച്ചിന് ഷിപ്പിയാര്‍ഡാണ് കെപിഎല്‍ ടൈറ്റില്‍ സ്പോണ്സര്. കോസ്കോയാണ് ഔദ്യോഗിക പാര്‍ട്ണര്‍, മീഡിയവണ്‍ ചാനലാണ് മീഡിയ പാര്‍ട്ണര്‍.
ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ മമ്മൂട്ടി എംഎല്‍എ, തിരൂര്‍ മുനിസിപ്പല്‍ ചെയര്മാന് ഗിരീഷ്, കൊച്ചിന് ഷിപ്പിയാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ്, മീഡിയവണ്‍ ടിവി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം.സാജിദ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: