ജനത്തെ വലച്ച് ഇടതും വലതും

Friday 7 April 2017 8:54 pm IST

ആലപ്പുഴ: ജനത്തെ ബന്ദിയാക്കി ഇടതു വലതു മുന്നണികള്‍. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മരിച്ച അനന്തുവിന്റെ പേരിലാണ് രാഷ്ട്രീയ മുതലെടുപ്പിന് ഇടതു വലതുമുന്നണികള്‍ ഹര്‍ത്താല്‍ നടത്തി ജനജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിയത്. അനന്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാല്‍ സംഭവത്തില്‍ ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമമായിരുന്നു എല്‍ഡിഎഫിന്റേത്. വയലാറില്‍ അടിത്തറ നഷ്ടപ്പെടുന്ന സിപിഐയും സിപിഎമ്മും മത്സരിച്ച് കുപ്രചാരണം അഴിച്ചുവിടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബാംഗങ്ങളെയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങള്‍ കയ്യൊഴിഞ്ഞു. പല സ്ഥലങ്ങളിലും കടകമ്പോളങ്ങള്‍ ഭീഷണിപ്പെടുത്തിയാണ് അടപ്പിച്ചത്. കെഎസ്ആര്‍ടിസി ഭാഗീകമായി സര്‍വീസ് നടത്തിയെങ്കിലും തീരദേശ മേഖലയിലേക്കുള്ള ബസുകള്‍ ഓടിക്കാതിരുന്നത് ജനങ്ങളെ ദുരിതത്തിലാക്കി. പള്ളിത്തോട്, ചെല്ലാനം, അന്ധകാരനഴി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് വാഹനങ്ങള്‍ ലഭിക്കാതെ വലഞ്ഞത്. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ വിവിധ കേന്ദ്രങ്ങലില്‍ പ്രകടനം നടത്തി. തുറവൂര്‍ കവലയ്ക്ക് സമീപത്തെ ബാങ്ക് അടപ്പിച്ചു. മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികള്‍ ഏറെ വലഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.