ചേര്‍ത്തല: ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ഏഴാമത് ദക്ഷിണ മേഖല സമ്മേളനം നാളെ നടക്കും. കൂറ്റുവേലി ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തോട് അനുബന്ധിച്ച് പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സെമിനാര്‍, കലാസന്ധ്യ എന്നിവ നടക്കും. രാവിലെ 8.30 ന് പതാക ഉയര്‍ത്തല്‍, 9.30 ന് ചേരുന്ന സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഡോ. പ്രദീപ് ജ്യോതി അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പി.വി. സുധീര്‍ നമ്പീശന് മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി ഡി. കൃഷ്ണനുണ്ണിയെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: