ഇടുക്കി: മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി പി. ആര് ചൗധരി ഇന്ന് സന്ദര്‍ശിക്കും. മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് കേന്ദ്രമന്ത്രി മൂന്നാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. രാവിലെ 11 മണിക്ക് മൂന്നാറിലെത്തുന്ന മന്ത്രി 12.40 ന് മാധ്യമപ്രവര്‍ത്തകരെ കാണും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അടിമാലി ബാങ്ക് ഹാളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: