തൃശൂര്‍: മഹാകവി അക്കിത്തത്തിന് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആദരം. മഹാകവിയെ തിങ്കളാഴ്ച അമേറ്റിക്കരയിലെ അക്കിത്തം ഇല്ലത്ത് (ദേവായനം)വെച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡ് ആദരിക്കും.
ചടങ്ങിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. എം.കെ. സുദര്ശന് നിര്‍വ്വഹിക്കും. മെമ്പര്‍ കെ.എന്‍. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. 2 മണിക്ക് അക്കിത്തം കവിതാലാപനം- ശ്രീജ അക്കിത്തം, അയ്ങ്കലം രാധാമണി എന്നിവര്‍. അക്കിത്തം കവിതയും – കാലവും എന്ന വിഷയത്തില്‍ ഡോ. എം. ലീലാവതി, ഡോ. എന്‍.ആര്. ഗ്രാമപ്രകാശ്, കെ.പി. ശങ്കരന്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി.വി. കൃഷ്ണന് നായര്‍, ആലങ്കോട് ലീലാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
4 മണിക്ക് അക്കിത്തവുമായി ശ്രീകേരളവര്‍മ്മ, ശ്രീ വിവേകാനന്ദ കോളേജുകളിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: